Connect with us

National

രാജസ്ഥാന് പിന്നാലെ ആന്ധ്രാപ്രദേശും ഇന്ധനവില കുറച്ചു

Published

|

Last Updated

ഹൈദരാബാദ്: രാജസ്ഥാന് പിന്നാലെ ആന്ധ്രാപ്രദേശും ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് കുറച്ചതെന്ന് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു നിയമസഭയെ അറിയിച്ചു. പുതിയ വില ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇന്ധനവില കുറയ്ക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഇതിലൂടെ സംസ്ഥാന ഖജനാവിന് 1120 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനും കഴിഞ്ഞ ദിവസം ഇന്ധന വില കുറച്ചിരുന്നു. പെട്രോളിനും ഡീസലിനും 4 ശതമാനം വാറ്റ് നികുതി കുറച്ചതിലൂടെ രണ്ടര രൂപയുടെ കുറവാണ് രാജസ്ഥാനിലുണ്ടായത്.