Connect with us

National

ഇന്ധന വില വര്‍ധന: പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്നു രാഹുല്‍ ആരോപിച്ചു. രാജ്യമാകെ ഇന്ധനവില വര്‍ധിക്കുകയാണ്. പാചകവാതകത്തിനും വില കൂടുന്നു. എന്നാല്‍ ഒന്നും പ്രതികരിക്കാതെ പ്രധാനമന്ത്രി മൗനത്തിലാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം വെടിയുന്നില്ല. രാജ്യത്തെ ജനങ്ങള്‍ക്കു നിരവധി വാഗ്ദാനങ്ങളാണു മോദി നല്‍കിയിട്ടുള്ളത്. അതെല്ലാം നിറവേറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവനെന്നും രാഹുല്‍ ആരോപിച്ചു.

രാജ്ഘട്ടില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. 70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയുന്നത് . ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുകയാണ്. റഫാല്‍ ഇടപാടിനെക്കുറിച്ചു പാര്‍ലമെന്റിലുയര്‍ന്ന ചോദ്യങ്ങള്‍ക്കു മോദി മറുപടി പറയുന്നില്ല. നോട്ടുനിരോധനം എന്തിനുവേണ്ടിയാണു നടപ്പാക്കിയതെന്ന് ആര്‍ക്കുമറിയില്ല. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടിയല്ല, കുറച്ചു ധനികര്‍ക്കു മാത്രമായാണു പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു

Latest