ബന്ദ് അനുകൂലികള്‍ വാഹനം തടഞ്ഞു; ബിഹാറില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Posted on: September 10, 2018 12:55 pm | Last updated: September 10, 2018 at 8:17 pm
SHARE

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെതിരെ ഭാരത് ബന്ദ് പുരോഗമിക്കവെ ബീഹാറില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം . അസുഖബാധിതയായ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബന്ദ് അനുകൂലികള്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടി ചികിത്സ കിട്ടാതെ മരിച്ചത്.

തങ്ങള്‍ സഞ്ചരിച്ച വാഹനം പ്രതിഷേധ സമരത്തില്‍ കുടുങ്ങുകയായിരുന്നുവെന്നും പോകാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ തങ്ങളുടെ കുഞ്ഞ് രക്ഷപ്പെട്ടേനെയെന്നും കുടുംബം പറഞ്ഞു. ഭാരത് ബന്ദ് രാജ്യത്തെ റോഡ് , റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here