ഡല്‍ഹിയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് തെരുവില്‍ ഉറങ്ങുകയായിരുന്ന രണ്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

Posted on: September 10, 2018 11:50 am | Last updated: September 10, 2018 at 1:11 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ റോഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക്‌മേല്‍ പാഞ്ഞ് കയറി രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ പോലീസ് പിടിയില്‍. ദില്ലിയിലെ രജൗരി ഗാര്‍ഡന്‍ പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ നടന്ന അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരുപത്തഞ്ചുകാരനായ ദാവേഷിനെയാണ് പോലീസ് പിടികൂടിയത്.

പശ്ചിം വിഹാറില്‍നിന്നും ഒരു സുഹ്യത്തിനെ കാണാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ദാവേഷ്. അമിത വേഗതയില്‍ ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് രജൗരി ഗാര്‍ഡന്‍ ഫ്‌ളൈ ഓവറിന് സമീപം ഇഎസ്‌ഐ ആശുപത്രിക്ക് സമീപം നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ നൊറ(50), ഷീലാ(40) എന്നിവര്‍ മരിച്ചു. മനോജ്, രാം സിംഗ് എന്നിവര്‍ക്കാണ് പരുക്കേറ്റത് . അതേ സമയം കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ ദാവേഷ് പറയുന്നത്. ഇയാള്‍ക്കെതിരെ പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here