ഉയര്‍ത്തെഴുന്നേല്‍ക്കാനാകാതെ രൂപ; ഡോളറിനെതിരെ 45പൈസയുടെ ഇടിവ്

Posted on: September 10, 2018 11:02 am | Last updated: September 10, 2018 at 12:56 pm
SHARE

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.18 ആയി താഴ്ന്നു. ഡോളറിനെതിരെ 45 പൈസയുടെ ഇടിവാണ് രൂപക്ക് സംഭവിച്ചിരിക്കുന്നത്.

റിസര്‍വ് ബേങ്കിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ വര്‍ധിച്ച് 71.73ല്‍ എത്തിയിരുന്നു. ഈ മാസം ആറിന് രൂപയുടെ മൂല്യം 72.11 ആയി താഴ്ന്നിരുന്നു.