പാരീസ് നഗരത്തില്‍ കത്തി ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക്

Posted on: September 10, 2018 9:46 am | Last updated: September 10, 2018 at 11:51 am
SHARE

പാരീസ് : പാരീസ് നഗരത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശിയെന്ന് കരുതുന്നയാള്‍ നടത്തിയ കത്തി ആക്രമണത്തില്‍ രണ്ട് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

കാല്‍നടയാത്രക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ഇയാളെ ഒരു കൂട്ടം ആള്‍ക്കാര്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കവെയാണ് ആക്രമണം നടന്നത്. കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇയാള്‍ ആള്‍ക്കൂട്ടത്തെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.