വിവാഹമോചിത മുന്‍ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതി നിലനില്‍ക്കില്ല: സുപ്രീം കോടതി

Posted on: September 9, 2018 12:33 pm | Last updated: September 10, 2018 at 11:03 am
SHARE

ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് ശേഷം ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കൊ എതിരെ സ്ത്രീധന പീഡന പരാതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വിവാഹമോചിതരായ ദമ്പതികളുടെ കാര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ വകുപ്പും സ്ത്രീധന നിരോധനത്തിലെ വ്യവസ്ഥകളും നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെയും എല്‍ നാഗേശ്വരറാവുവും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തയവര്‍ നിയമത്തിന് മുന്നില്‍ ദമ്പതിമാരല്ലാത്തതിനാല്‍ സ്ത്രധന പീഡന ആരോപണവും നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് രണ്ടംഗ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. മുന്‍ഭാര്യ നല്‍കിയ സ്ത്രീധനപീഡന കേസില്‍ പ്രതിസ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെത്തുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കൂടുതല്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വിവാഹ മോചനം കഴിഞ്ഞ നാല് വര്‍ഷത്തിന് ശേഷമാണ് മുന്‍ ഭാര്യ കേസ് നല്‍കിയിരിക്കുന്നതെന്നും കോടതി നിരീക്ഷച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here