കോസ്റ്റ് ഗാര്‍ഡില്‍ ഇനി തടിയന്‍മാര്‍ക്ക് സബ്‌സിഡി നിരക്കില്‍ മദ്യമില്ല

Posted on: September 9, 2018 11:02 am | Last updated: September 9, 2018 at 11:02 am
SHARE

ന്യൂഡല്‍ഹി: അമിതവണ്ണമുള്ളവര്‍ക്ക് ഇനി സ്ബസിഡി നിരക്കില്‍ മദ്യം നല്‍കേണ്ടെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ തീരുമാനം. അമിത വണ്ണമുള്ള ഉദ്യോഗസ്ഥര്‍ക്ക് കടലില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതി വന്നതോടെയാണ് കോസ്റ്റ് ഗാര്‍ഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഗുജറാത്ത് തീരം ഉള്‍പ്പെടുന്ന വടക്ക് പടിഞ്ഞാറന്‍ മേഖല വിഭാഗത്തില്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്ന് വ്യക്തമായതായി വടക്ക് പടിഞ്ഞാറന്‍ മേഖല കമാന്‍ഡര്‍ രാകേഷ് പാല്‍ പറഞ്ഞു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ നിയന്ത്രണം ബാധകമാണ്. വണ്ണം കുറച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here