തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഐജി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എന്നാല്‍ അന്വേഷണ പുരോഗതി താന്‍ വിലയിരുത്തിയിട്ടില്ല. അന്വേഷണത്തില്‍ ഐജി സംത്യപ്തനാണെന്ന് മനസിലാക്കുന്നുവെന്നും ബെഹ്‌റ പറഞ്ഞു.