Connect with us

Kerala

പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത് അട്ടിമറി നീക്കത്തിന്റെ ഭാഗമെന്ന് കന്യാസ്ത്രീകള്‍

Published

|

Last Updated

കൊച്ചി: ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് െൈക്രംബ്രാഞ്ചിന് കൈമാറാനുള്ള നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ആരോപണം. അന്വേഷണം ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത് കേസ് നീട്ടിക്കൊണ്ടുപോകാനാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും പിന്തുണക്കുന്ന കന്യാസ്ത്രീകളും ആരോപിച്ചു.

കേസ് നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കാനാണ് ഐജിയും ഡിജിപിയും ശ്രമിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിലവിലെ അന്വേഷണ സംഘത്തിന് സ്വതന്ത്രമായി കേസ് അന്വേഷിക്കാനുള്ള സാഹചര്യമൊരുക്കണം. ഡിജിപിയുടേയും ഐജിയുടേയും ഇടപെടല്‍ സംശയമുയര്‍ത്തുകയാണെന്നും കൊച്ചിയില്‍ സമരം ചെയ്യുന്ന കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

Latest