കന്യാസ്ത്രീക്ക് എതിരായെ പരാമര്‍ശം; പിസി ജോര്‍ജിന് എതിരെ പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം

Posted on: September 8, 2018 6:18 pm | Last updated: September 9, 2018 at 11:21 am
SHARE

കോട്ടയം: ജലന്തര്‍ ബിഷപ്പിന് എതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പി സി ജോര്‍ജിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി കന്യാസ്ത്രീയുടെ കുടുംബം. പിസി ജോര്‍ജിന് എതിരെ സ്പീക്കര്‍, വനിതാ കമ്മീഷന്‍, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ അറിയിച്ചു. പിസി ജോര്‍ജിന്റെ പ്രസ്താവനയില്‍ മനം നൊന്ത് കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണുമെന്ന തീരുമാനം മാറ്റിയതായും ബന്ധുക്കള്‍ അറിയിച്ചു.

താന്‍ മനസ്സിലാക്കിയിടത്തോളം ബിഷപ്പിനേക്കാള്‍ കുറ്റക്കാരിയാണ് കന്യാസ്ത്രീ എന്നായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പലവതണ പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീ ഇപ്പോള്‍ എന്തുകൊണ്ട് കേസുമായി രംഗത്ത് വരുന്നുവെന്നും പീഡനത്തിന് ഇരയായ ആ നിമിഷം തന്നെ കന്യാസ്ത്രീ തിരുവസ്ത്രമൊഴിയേണ്ടിയിരുന്നുവെന്നും പിസി പറഞ്ഞിരുന്നു.