എയ്‌റോ ഷോ ഇന്ത്യ ബംഗളൂരുവില്‍ തന്നെ; യുപിയിലേക്ക് മാറ്റില്ല

Posted on: September 8, 2018 6:12 pm | Last updated: September 8, 2018 at 6:12 pm
SHARE

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ മിലിട്ടറി ഏവിയേഷന്‍ എക്‌സിബിഷനായ എയ്‌റോ ഇന്ത്യ ഷോ ബംഗളൂരുവില്‍ നിന്ന് മാറ്റില്ല. ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ തന്നെ ഷോ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വര്‍ഷങ്ങളിലായി ബംഗളൂരുവില്‍ നടക്കുന്ന പരിപാടി യു.പിയിലേക്ക് മാറ്റുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ മേളക്കായി കര്‍ണാടക സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കുകയായിരുന്നു.

2019 ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് എയ്‌റൊ ഷോ. ഷോയില്‍ എയ്‌റോ, പ്രതിരോധ വ്യവസായ സ്ഥാപനങ്ങള്‍ പങ്കെടുക്കും.