എലിപ്പനി ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു

Posted on: September 8, 2018 6:02 pm | Last updated: September 8, 2018 at 6:02 pm
SHARE

കൊച്ചി: സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. എലിപ്പനി ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു. എറണാകുളം വടക്കേകര സ്വദേശി ദേവസ്വി (63), കണ്ണൂര്‍ ചേലോറ സ്വദേശി നൗഷാദ്(54), കാസര്‍കോട് പുത്തിഗെ സ്വദേശി അബ്ദുല്‍ അസീസ്(35) ആലപ്പുഴ സ്വദേശി ഷണ്‍മുഖന്‍ എന്നിവരാണ് മരിച്ചത്.

68 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 94 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.