ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ അമിത്ഷാ നയിക്കും

Posted on: September 8, 2018 5:56 pm | Last updated: September 8, 2018 at 6:19 pm
SHARE

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത്ഷാ തന്നെ നയിക്കും. ഇതിനായി അമിത്ഷാക്ക് ദേശീയ അധ്യക്ഷ പദവിയുടെ കാലാവധീ നീട്ടിനല്‍കി. ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ 2019 ജനുവരി വരെയാണ് അമിത്ഷായുടെ കാലാവധി.

നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും പൊതു തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. അജയ്യ ബിജെപി എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യോഗം തീരുമാനിച്ചു. യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഭിസംബോധന ചെയ്യും.

2019ല്‍ 2014നേക്കാള്‍ ഭൂരിപക്ഷത്തോടെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്ന് അമിത്ഷാ പറഞ്ഞു. പട്ടികജാതി വിഷയത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് അമിത്ഷാ കുറ്റപ്പെടുത്തി.