Connect with us

National

ശിവകാശിയില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; രണ്ട് മരണം

Published

|

Last Updated

പ്രതീകാത്മക ചിത്രം

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്ത കക്കിവാടന്‍പട്ടിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദീപാവലി വിപണി ലക്ഷ്യമിട്ട് വന്‍തോതില്‍ പടക്കം നിര്‍മിക്കുന്നതിനിടെയാണ് സ്ഫാടനമുണ്ടായത്. സംഭാവത്തില്‍ മധുര പോലീസ് അന്വേഷണം തുടങ്ങി.