എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം: ജേക്കബ് വടക്കന്‍ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

Posted on: September 8, 2018 1:14 pm | Last updated: September 8, 2018 at 4:04 pm
SHARE

കോട്ടയം: എലിപ്പനി പ്രതിരോധമരുന്നിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ജേക്കബ് വടക്കന്‍ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പരാതിയിലാണ് നടപടി.

ചമ്പക്കരയിലെ സ്ഥാപനത്തില്‍വെച്ച് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ ത്യപ്പൂണിത്തറയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തുവരികയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കന്‍ചേരി വ്യാജ പ്രചാരണം നടത്തുന്നുവെന്ന്കാണിച്ച് മന്ത്രി കെകെ ശൈലജ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കത്ത് നല്‍കിയിരുന്നു.