Connect with us

National

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉല്‍പ്പെടുത്തില്ലെന്ന് മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്നും കൂടുതല്‍ മേഖലകള്‍ ഒഴിവാക്കില്ല. എന്നാല്‍ അന്തിമ വിജ്ഞാപനത്തന് മുമ്പ് സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും പരിസ്ഥിതി മന്ത്രാലയം അധിക്യതര്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ 13,108 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാണ്. എന്നാല്‍ പിന്നീട് ഉമ്മന്‍ വി ഉമ്മന്‍ സമതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ 9993.7 ചതുരശ്ര കി.മി ആണ് ഇഎസ്‌ഐ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. ഈ മാറ്റം തത്വത്തില്‍ അംഗീകരിച്ച കേന്ദ്രം കരട് വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇഎസ്‌ഐ 9107 ചതുരശ്ര കി.മി ആയി കുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest