Connect with us

Kerala

പ്രളയക്കെടുതി: ലോകബേങ്ക് സംഘം അടുത്ത ആഴ്ച കേരളത്തിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രളയക്കെടുതി വിലയിരുത്താനായി ലോകബേങ്ക് സംഘം അടുത്ത ആഴ്ച കേരളത്തിലെത്തും. ഇരുപതംഗ സംഘത്തിന് സന്ദര്‍ശനത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. തങ്ങളുടെ പ്രതിനിധി സംഘം വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോക ബേങ്ക് അറിയിച്ചു.

ലോക ബേങ്ക് സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയത്. ദുരിതബാധിത മേഖലകളെ എട്ടായി തിരിച്ചാണ് ലോകബേങ്ക് സംഘം സന്ദര്‍ശനം നടത്തുക.

റോഡ്, പാലം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി അയ്യായിരം കോടി രൂപയുടെ ദീര്‍ഘകാല വായ്പയാണ് ലോകബേങ്കില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നത്. പ്രളയത്തില്‍ സംസ്ഥാനത്തിന് ഇരുപതിനായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഇതിന്റെ നാലില്‍ ഒന്ന് ലോകബേങ്ക് വായ്പയായി തരുമെന്നാണ് കേരളം കരുതുന്നത്.

Latest