തനിക്കുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് ഹനാന്‍

Posted on: September 8, 2018 10:23 am | Last updated: September 8, 2018 at 6:04 pm
SHARE

കൊച്ചി: തനിക്ക് സംഭവിച്ച വാഹനാപകടം മനപ്പൂര്‍വ്വമുണ്ടാക്കിയതാണോയെന്ന് സംശയമുണ്ടെന്ന് ഹനാന്‍. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ച ഡ്രൈവര്‍ പറയുന്നതില്‍ പൊരുത്തക്കേടുകളുണ്ട്. പറഞ്ഞ കാര്യങ്ങള്‍ ഇയാള്‍ പലപ്പോഴും മാറ്റിപ്പറയുകയാണെന്നും ഇത് സംശയത്തിനിടയാക്കുന്നുണ്ടെന്നും ഹനാന്‍ പറഞ്ഞു. അപകടത്തില്‍ നട്ടെല്ലിന് സാരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ് ഹനാന്‍.

അപകടം നടന്നത് രാവിലെ ആറിനാണ് . പരുക്കേറ്റ് താന്‍ ആശുപത്രിയില്‍ എത്തിയ ഉടനെ പേര് പോലും കേള്‍ക്കാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തി. ഇവര്‍ എക്‌സ്‌ക്ലൂസീവ് എന്ന് പറഞ്ഞ് തന്റെ സമ്മതമില്ലാതെ ഫേസ്ബുക്ക് ലൈവിട്ടു. അപകടം നടന്ന ഉടന്‍ ഇവര്‍ എങ്ങിനെയെത്തി എന്നറിയില്ല. ഇവര്‍ ഇപ്പോഴും ശല്യം ചെയ്യുകയാണ്. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടെന്നും ഹനാന്‍ പറഞ്ഞു.

പഠനത്തിനായി പണം കണ്ടെത്താന്‍ കോളജ് യൂനിഫോമിലൂടെ മീന്‍ കച്ചവടം ചെയ്തതിലൂടെയാണ് ഹനാന്‍ ശ്രദ്ധേയയായത്.