പികെ ശശി എംഎല്‍എ സ്വന്തം മണ്ഡലത്തിലെ പരിപാടികള്‍ റദ്ദാക്കി; അനാരോഗ്യമെന്ന് വിശദീകരണം

Posted on: September 8, 2018 10:10 am | Last updated: September 8, 2018 at 12:40 pm
SHARE

പാലക്കാട്: പീഡന ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി മണ്ഡലത്തിലെ പൊതുപരിപാടികള്‍ റദ്ദാക്കി. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.

ശശിക്കെതിരെ ചില സംഘനകള്‍ കഴിഞ്ഞ ദിവസം തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നും പാര്‍ട്ടി ശശിയെ വിലക്കിയിട്ടുമുണ്ട്. പികെ ശശി പീഡിപ്പിച്ചുവെന്ന ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി വനിത അംഗത്തിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിവരികയാണ് . ഇതിനിടെയാണ് ഔദ്യോഗിക പരിപാടികളില്‍നിന്നും ശശി വിട്ടുനില്‍ക്കുന്നത്.