രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി

Posted on: September 8, 2018 9:30 am | Last updated: September 8, 2018 at 12:12 pm
SHARE

ന്യൂഡല്‍ഹി: പിതാവിന്റെ ഘാതകരോട് ക്ഷമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് രാജീവ് ഗാന്ധി കൊലക്കേസ് പ്രതി നളിനി. തന്റെ പിതാവിനെ കൊലപ്പെടുത്തിയ പ്രതികളോട് താന്‍ ക്ഷമിച്ചിരിക്കുന്നുവെന്നും അവരെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും രാഹുല്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നളിനി തന്റെ നന്ദി അറിയിച്ചത്. ന്യൂസ് 18 ചാനല്‍ നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജയില്‍ മോചനത്തിന് ശേഷം ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സമാധാനപരമായ ജീവിതം നയിക്കാനാണ് ആഗ്രഹമെന്ന് നളിനി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍നിന്നും അനുഭാവപൂര്‍ണമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും ജീവിതത്തിലെ വേദനകളെല്ലാം മറക്കാനാണ് ശ്രമിക്കുന്നതെന്നും കത്തില്‍ നളിനി പറയുന്നു. രാജീവ് ഗാന്ധി വധത്തിലെ ഏഴ് പ്രതികളേയും തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടയക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റേത് അനുകൂല സമീപനമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here