Connect with us

National

ദുരന്തനിവാരണത്തെ സര്‍ക്കാറുകള്‍ ജാഗ്രതയോടെ കാണണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ദുരന്തനിവാരണത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് സുപ്രീം കോടതി. കേരളത്തിലെ പ്രളയത്തില്‍നിന്നും എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്നും കോടതി പറഞ്ഞു. മുഴുവന്‍ സംസ്ഥാനങ്ങളോടും ദുരന്തനിവാരണത്തിനുള്ള പദ്ധതികള്‍ അവരവരുടെ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടണമെന്നും പദ്ധതി തയ്യാറാക്കാന്‍ ആവശ്യപ്പെടണമെന്നുമുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ദുരന്തമുണ്ടായതിന് ശേഷം ദൈവത്തെ വിളിച്ചിട്ടും വിധിയെ പഴിച്ചിട്ടും കാര്യമില്ലെന്ന് ഹരജി പരിഗണിച്ച ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ പറഞ്ഞു. കേരളത്തിലെ പ്രളയത്തില്‍നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണത്തിന്റേയും മാര്‍ഗരേഖയുടേയും പകര്‍പ്പ് ഒരു മാസത്തിനകം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുവാന്‍ കോടതി എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചു.