പ്രളയം: ആഘാതത്തെക്കുറിച്ച് ജൈവവൈവിധ്യ ബോര്‍ഡ് സമഗ്ര പഠനം നടത്തും: മുഖ്യമന്ത്രി

Posted on: September 7, 2018 1:48 pm | Last updated: September 8, 2018 at 10:25 am
SHARE

കോഴിക്കോട്: പ്രളയം കേരളത്തിനുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സമഗ്രമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്‌മെന്റ് കമ്മറ്റികളുമായി ചേര്‍ന്നാണ് പഠനം നടത്തുക..പ്രാദേശികമായ സര്‍വെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഒരുമാസത്തിനകം പൂര്‍ത്തിയാകും. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമതി സര്‍വെ നിരീക്ഷിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ 100 പേരെ പഠനത്തിന് നേത്യത്വം നല്‍കാന്‍ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുകയാണ് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here