പികെ ശശി എംഎല്‍എക്കെതിരായ പീഡന പരാതി: എകെ ബാലനും ശ്രീമതി ടീച്ചറും അന്വേഷിക്കും

Posted on: September 7, 2018 1:15 pm | Last updated: September 7, 2018 at 1:15 pm

തിരുവനന്തപുരം: പികെ ശശിക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് അടുത്ത സംസ്ഥാന കമ്മറ്റിക്ക് മുന്‍പെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍ .

നടപടികള്‍ ആരംഭിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കമ്മീഷനെ നിയമിച്ചതെന്നു നേതാക്കള്‍ വ്യക്തമാക്കി.എകെ ബാലനേയും പികെ ശ്രീമതി ടീച്ചറേയും അന്വേഷണ കമ്മീഷനായി നിയമിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.