Connect with us

National

ആള്‍ക്കൂട്ട ആക്രമണം: ഒരാഴ്ചക്കകം വിധി നടപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം

Published

|

Last Updated

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച വിധി ഒരാഴ്ചക്കകം നടപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. വിധി നടപ്പാക്കാത്ത പക്ഷം സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ജുലൈയിലാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ആള്‍ക്കൂട്ട ആക്രമണങ്ങളിലെ പ്രതികളെ ശിക്ഷിക്കാന്‍ പ്രത്യേക നിയമം ഉണ്ടാക്കണമെന്ന് പാര്‍ലമെന്റിനോടും നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഖാന്‍വാല്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. എന്നാല്‍ വിധിക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി യുടെ അന്ത്യശാസനം.

Latest