ഉരുള്‍പൊട്ടല്‍: മുന്നാറില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജിഎസ്‌ഐ

Posted on: September 7, 2018 12:41 pm | Last updated: September 7, 2018 at 3:38 pm
SHARE

തൊടുപുഴ: അശാസ്ത്രീയ നിര്‍മ്മാണങ്ങളാണ് മൂന്നാറിലെ ഉരുള്‍പൊട്ടലുകള്‍ക്കു കാരണമെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുരളീധരന്‍ പറഞ്ഞു. ചെളി നിറഞ്ഞ മണ്ണ് ധാരാളമുള്ള മൂന്നാറില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ ഇടുക്കിയില്‍ ഒരു മാസത്തോളം ജിഎസ്‌ഐ പഠനം നടത്തും.

മഴയും ഭൂമികുലുക്കവും സ്‌ഫോടനങ്ങളുമാണ് സാധാരണ ഉരുള്‍പൊട്ടലുകള്‍ക്കു കാരണം. എന്നാല്‍ കനത്ത മഴയാണ് കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ക്കു കാരണമെന്നും മുരളീധരന്‍ പറഞ്ഞു. ശാസ്ത്രീയമായി നിര്‍മിക്കുകയാണെങ്കില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് പോലും കെട്ടിടം നിര്‍മിക്കാം. എന്നാല്‍ കേന്ദ്ര ഭൂമിശാസ്ത്ര സംഘം നല്‍കിയ നിര്‍ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. മൂന്നാറിലെ മണ്ണിന്റെ ഘടന വ്യത്യസ്തമാണ്. അതുകൊണ്ടാണു മണ്ണിടിച്ചില്‍ വര്‍ധിക്കുന്നത്. വലിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ കോളജ് പരിസരത്ത് സംഘം പരിശോധന നടത്തി. മൂന്ന് പേരടങ്ങുന്ന സംഘം ഇടുക്കിയില്‍ പഠനം തുടരും. പഠനം പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here