നാഗ്പുര്‍: വിവാദ പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എക്കെതിരെ മറ്റൊരു വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്. പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചുതരാന്‍ സഹായിക്കാമെന്ന പ്രസ്താവനയിലൂടെ കുരുക്കിലായ മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി എംഎല്‍എ രാം കദമിന്റെ നാക്കരിയണമെന്ന് മുന്‍ മന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവ് സുബോധ് സേവ്ജി ആഹ്വാനം ചെയ്തു.
ബുല്‍ധാനയില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കവെയാണ് രാം കദമിനെതിരെ സുബോധ് രൂക്ഷമായി സംസാരിച്ചത്. ഒരു എംഎല്‍എ പറയേണ്ട വാക്കുകളല്ല അദ്ദേഹത്തില്‍നിന്നുണ്ടായത്. രാം കദമിന്റെ നാക്കരിയാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ഞാന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും സുബോധ് പറഞ്ഞു.