പരാതിയില്ലാതെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നു: പികെ ശശി എംഎല്‍എ

Posted on: September 7, 2018 11:54 am | Last updated: September 7, 2018 at 1:03 pm
SHARE

പാലക്കാട്: പരാതിയൊന്നുമില്ലാതെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ കാണിച്ചു തരട്ടെയെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വാര്‍ത്തകളുമായാണ് മാധ്യമങ്ങള്‍ മുന്നോട്ട് പോകുന്നത്. പാര്‍ട്ടി നടത്തുന്ന അന്വേഷണത്തെ നേരിടാനുള്ള കമ്യൂണിസ്റ്റ് കരുത്തും ആര്‍ജവവും തനിക്കുണ്ട്. അഥവാ തനിക്കെന്തെങ്കിലും തെറ്റ് പറ്റിയെന്ന് പാര്‍ട്ടി ബോധ്യപ്പെടുത്തിയാല്‍ നടപടി നേരിടാന്‍ തയ്യാറാണ്.

പാര്‍ട്ടിയില്‍ സ്വകാര്യ സൂക്ഷിപ്പില്ല. ആര്‍ക്കെതിരെ പരാതി കിട്ടിയാലും പാര്‍ട്ടി് അന്വേഷണം നടത്തുമെന്നും പികെ ശശി പറഞ്ഞു. വലതുപക്ഷ നേതാക്കളില്‍ പലരും തന്നെ വിളിച്ചിരുന്നു. ശശിയെ ഞങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ഇത് രാഷ്ട്രീയമാണെന്നുമാണ് അവര്‍ പറഞ്ഞത്. തനിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തനിക്ക് എതിര്‍പ്പില്ല. ചോദ്യങ്ങള്‍ ചോദിച്ച് തന്നെ വെട്ടിലാക്കാമെന്ന് മാധ്യമങ്ങള്‍ കരുതേണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ശശി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here