അമേരിക്കയില്‍ ബേങ്ക് കെട്ടിടത്തില്‍ വെടിവെപ്പ്; ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Posted on: September 7, 2018 11:06 am | Last updated: September 7, 2018 at 12:24 pm
SHARE

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരമായ സിന്‍സിനാറ്റിയിലെ ഫിഫ്ത് തേര്‍ഡ് ബേങ്ക് കെട്ടിടത്തിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പ്യഥിരാജ് കാന്‍ദേപ്(25), റിച്ചാര്‍ഡ് ന്യുകമര്‍(64), ലൂയിസ് ഫിലിപ്പ് കാള്‍ഡറോണ്‍(48) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഓഹിയോ നോര്‍ത്ത് ബെന്‍ഡ് സ്വദേശി ഒമര്‍ എന്ററിക് സാന്റാ പെരസ്(29) ആണ് വെടിയുതിര്‍ത്തത്. പ്രാദേശിക സമയം രാവിലെ 9.10നായിരുന്നു സംഭവം. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചുകൊന്നു. കെട്ടിടത്തിന്റെ ഇടനാഴിയില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് നേരെ അക്രമി നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. ബേങ്ക് കണ്‍സട്ടന്റാണ് കൊല്ലപ്പെട്ട പ്യഥിരാജ്.