റാഗിങിന്റെ പേരില്‍ വിദ്യാര്‍ഥിക്ക് മണിക്കൂറുകളോളം ക്രൂര മര്‍ദനം; അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു

Posted on: September 7, 2018 10:43 am | Last updated: September 7, 2018 at 11:08 am

തൊടുപുഴ: റാഗിങ്ങിന്റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ മൂന്ന് മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചു. പരുക്കേറ്റ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കിയിലെ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയിലെ കൊമേഴ്‌സ് ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ് സീനിയര്‍ വിദ്യാര്‍ഥികളുെട ക്രൂര മര്‍ദനത്തിനിരയായത്. വടികൊണ്ട് കാലിനാണ് ഇവര്‍ അടിച്ചത്. സംഭവം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ഇവര്‍. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.