Connect with us

Kerala

മോന്‍ലാലിന് കൂടിക്കാഴ്ചക്ക് അനുമതി;ജനപ്രതിനിധികള്‍ക്കില്ല: മോദിക്കെതിരെ കരുണാകരന്‍ എംപി

Published

|

Last Updated

കാസര്‍കോട്: നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശനാനുമതി നല്‍കിയിട്ടും കേരളത്തില്‍നിന്നുതന്നെയുള്ള ജനപ്രതിനിധികളെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവാദം നല്‍കുന്നില്ലെന്ന് പി കരുണാകരന്‍ എംപി. എകെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പത്ത് ദിവസത്തോളമായി കാത്ത് നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി മോഹന്‍ലാലിന് അനുമതി നല്‍കിയതെന്നും ഇത് കേരളത്തോടുള്ള അവഗണനയാണെന്നും കരുണാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

പ്രളയത്തെത്തുടര്‍ന്നുള്ള വന്‍ നാശ നഷ്ടത്തിന് ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കൂടിക്കാഴ്ചക്ക് കത്ത് നല്‍കിയത്. മൂന്നിന് ശേഷം അനുമതി നല്‍കാണെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇത് വീണ്ടും മാറ്റിയെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

---- facebook comment plugin here -----

Latest