കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് വന്‍ കവര്‍ച്ച

Posted on: September 6, 2018 9:27 am | Last updated: September 6, 2018 at 11:31 am
SHARE

കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്നു. പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ AKG ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തും പരിക്കുണ്ട്.

കണ്ണൂര്‍ താഴെ ചൊവ്വയിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 25 പവന്‍ സ്വര്‍ണ്ണവും പണവും എ.ടി.എമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നതായി വിനോദ് ചന്ദ്രന്‍ പറഞ്ഞു.