ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍; മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച

Posted on: September 6, 2018 10:54 am | Last updated: September 6, 2018 at 11:11 am
SHARE

ന്യൂഡല്‍ഹി: ഉന്നത യുഎസ് ഉദ്യോസ്ഥരുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. യുഎസ് വിദേശകാര്യ സെക്രട്ടറി മിഷേല്‍ പോംപിയോയുമായി സുഷമയും യുഎസ് സെക്രട്ടറി ജയിംസ് മാറ്റിസുമായി നിര്‍മല സീതാരാമുമാണ് ചര്‍ച്ച നടത്തുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുക, തീവ്രവാദം തടയുക, എച്ച് വണ്‍ ബി വിസ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പോംപിയോയും മാറ്റിസും സംയുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവലിനെയും കാണും.

ഇന്നലെ വൈകീട്ടാണ് യുഎസ് ഉദ്യോഗ്സ്ഥര്‍ ഡല്‍ഹിയില്‍ എത്തിയത്.