അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ വീഴ്ചയില്ല: കേന്ദ്ര ജലകമ്മീഷന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. അണക്കെട്ടുകളുടെ നിയന്ത്രണം പാളിയിട്ടില്ലെന്നും ജലവിഭവ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ജല കമ്മീഷന്‍ എന്‍എന്‍ റായി വ്യക്തമാക്കി. ചെറുതോണിയില്‍ നിന്ന് ഒഴുക്കാവുന്ന ജലത്തിന്റെ നാലിലൊന്ന് മാത്രമാണ് തുറന്നുവിട്ടത്. കുട്ടനാടിനെ ഓര്‍ത്താണ് കക്കി ഡാം തുറക്കാന്‍ വൈകിയതെന്നും ഇടമലയാറില്‍ ഒഴുകിവന്ന അധികജലം മാത്രമാണ് പുറത്തുവിട്ടതെന്നും ജലകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് കൂടുതല്‍ ജലസംഭരണികള്‍ വേണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. അച്ചന്‍കോവില്‍, മീനച്ചിലാര്‍ എന്നിവിടങ്ങളിലാണ് പുതിയ ജലസംഭരണ നിര്‍ദേശിച്ചിരിക്കുന്നത്.
Posted on: September 6, 2018 10:36 am | Last updated: September 6, 2018 at 4:35 pm
SHARE

LEAVE A REPLY

Please enter your comment!
Please enter your name here