സ്വാശ്രയ പ്രവേശനം: ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

Posted on: September 6, 2018 8:27 am | Last updated: September 6, 2018 at 11:13 am
SHARE

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം ഇന്‍സ്റ്റിറ്റ്യൂട്ട്, വാണിയംകുളം പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട്, വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ എംബിബിഎസ് പ്രവേശന നടപടികള്‍ ഇന്നലെ സുപ്രിം കോടതി സ്‌റ്റേ ചെയ്തിരുന്നു.

മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ കോളജുകളില്‍ പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കോളജുകള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങി. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി സ്്േറ്റ് ചെയ്തത്.

സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിച്ചാകും തുടര്‍ നടപടികള്‍ എന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പി കെ സുധീര്‍ ബാബു തിരുവനന്തപുരത്ത് പറഞ്ഞു.