സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രിം കോടതി; 377ാം വകുപ്പ് ഭാഗീകമായി റദ്ദാക്കി

Posted on: September 6, 2018 11:45 am | Last updated: September 7, 2018 at 10:02 am
SHARE

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന ഭരണഘടനയുടെ 377ാം വകുപ്പ് ഭാഗീകമായി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഒറ്റക്കെട്ടായാണ് വിധിപ്രസ്താവിച്ചത്.

ഐപിസി 377 യുക്തിരഹിതവും ഏകപക്ഷീയവുമാണെന്ന് കോടതി നിരീക്ഷിച്ചു. എല്‍ജിബിടി സമൂഹത്തിന് എല്ലാവര്‍ക്കുമുള്ള അവകാശമുണ്ട്. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത്. താന്‍ എന്താണോ അതുപോലെ ജീവിക്കാന്‍ സാധിക്കണം. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം മൃഗങ്ങളുമായുള്ള വേഴ്ച ക്രിമിനൽ കുറ്റമായി തന്നെ തുടരുമെന്ന് കോടതി പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അപകടം വരുത്താത്ത തരത്തില്‍ മുതിര്‍ന്നവര്‍ തമ്മില്‍ സ്വകാര്യ ഇടങ്ങളില്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗികവേഴ്ച നിഷേധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. അത് വ്യക്തിപരമായ കാര്യമാണ്. 377ാം വകുപ്പ് വിവേചനത്തിനും ഭരണഘടനാ തത്വങ്ങളുടെ ലംഘനത്തിനും കാരണമായിത്തീരുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വവർഗ ലെെംഗികത സംബന്ധിച്ച തെറ്റിദ്ധാരണ നീക്കാൻ കേന്ദ്ര സർക്കാർ പരസ്യം നൽകണമെന്ന് സുപ്രിം കോടതി നിർേദശിച്ചു.

നിലവില്‍ 1861ിെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം സ്വവര്‍ഗരതി പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ഈ വിധി റദ്ദാക്കി. തുടര്‍ന്ന് 2016ല്‍ നര്‍ത്തകന്‍ എന്‍എസ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, റിതു ഡാല്‍മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ തുടങ്ങിയവര്‍ 377ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജികളില്‍ നാല് ദിവസം നീണ്ടുനിന്ന വാദം കഴിഞ്ഞ ജൂലൈ ഏഴിനാണ് പൂര്‍ത്തിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here