ലൈംഗികാരോപണം: പികെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

Posted on: September 5, 2018 9:58 pm | Last updated: September 6, 2018 at 8:42 am
SHARE

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷ രേഖ ഷര്‍മ അടുത്ത ദിവസം കേരളത്തിലെത്തും.

പരാതിയില്ലാതെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ നിലപാടിനെ തള്ളിയാണ് ദേശീയ കമ്മീഷന്റെ നടപടി. പരതി ലഭിക്കാതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അറിയിച്ചിരുന്നു.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് എംഎല്‍എ തന്നോട് മോശമായി പെരുമാറിയെന്ന് ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ യുവതിയാണ് പരാതി ഉന്നയിച്ചത്. പാര്‍ട്ടി നേതൃത്വത്തിനാണ് ഇവര്‍ പരാതി കൈമാറിയത്.