Connect with us

National

ആധാറില്ലാത്തിന്റെ പേരില്‍ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കരുത്: യുഐഡിഎഐ

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് യുഐഡിഎഐ നിര്‍ദേശം നലകി. ഈ കാരണത്താല്‍ പ്രവേശനം നിഷേധിക്കുന്നത് നിയമപരമല്ലെന്നും ആധാര്‍ അതോറിറ്റി വ്യക്തമാക്കി. ആധാറിന്റെ അഭാവത്തില് കുട്ടികള്ക്ക് അവരുടെ ആനുകൂല്യങ്ങളോ അവകാശങ്ങളോ നിഷേധിക്കാനാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ അതോറിറ്റി വ്യക്തമാക്കി.

ആധാര്‍ നമ്പര്‍ എടുത്തിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അത് എടുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടത് സ്‌കൂളുകളുടെ ബാധ്യതയാണ്. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇതിനായി പ്രത്യേക ക്യാമ്പുകള്‍ ഒരുക്കണമെന്നും യുഐഡിഐ നിര്‍ദേശിച്ചു.