ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി രണ്ട് മരണം; 26 പേരെ കാണാതായി

Posted on: September 5, 2018 6:40 pm | Last updated: September 5, 2018 at 6:40 pm
SHARE

ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിയില്‍ ബോട്ടുമുങ്ങി രണ്ടു പേര്‍ മരിച്ചു. 26 പേരെ കാണാതായി. വിദ്യാര്‍ഥികള്‍ അടക്കം നാല്‍പതിലധികം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. തീരത്തിന് 200 മീറ്റര്‍ അകലെവച്ചാണ് ബോട്ടു മുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ ചിലര്‍ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നദിയില്‍ നിര്‍മാണം നടന്നുവരുന്ന തൂണില്‍ ബോട്ടിടിച്ചാണ് ദുരന്തം. അപകടത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്നു. ആകെ 22 പേര്‍ക്കാണു ടിക്കറ്റ് നല്‍കിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.