ആര്‍ഭാടങ്ങളില്ലാതെ മേളകള്‍ നടത്താന്‍ ആലോചിക്കുന്നതായി മന്ത്രി ഇപി ജയരാജന്‍

Posted on: September 5, 2018 3:24 pm | Last updated: September 5, 2018 at 8:09 pm
SHARE

തിരുവനന്തപുരം: ആര്‍ഭാടങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവവും ചലച്ചിത്രമേളയും നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി ഇപി ജയരാജന്‍. മേളകള്‍ റദ്ദാക്കിയ പൊതുഭരണവകുപ്പിന്റെ നടപടിക്കെതിരെ മന്ത്രിമാര്‍തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് പുനരാലോചന. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകാത്ത രീതിയില്‍ മേളകള്‍ നടത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം ഒരു വര്‍ഷത്തേക്ക് ആര്‍ഭാടങ്ങളും ആഘോഷങ്ങളും റദ്ദാക്കിയ പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കില്ല. ചെലവ് കുറച്ച് പരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കും. ചലച്ചിത്രമേളകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സക്ൂള്‍ കലോത്സവം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here