എംഎല്‍എക്കെതിരായ പീഡന പരാതി: സ്വമേധയ കേസെടുക്കേണ്ട സാഹചര്യമില്ല- വനിത കമ്മീഷന്‍

Posted on: September 5, 2018 2:25 pm | Last updated: September 5, 2018 at 7:57 pm
SHARE

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സ്വമേധയ കേസെടുക്കേണ്ട് സാഹചര്യം നിലവിലില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ അന്വേഷിക്കും.

പാര്‍ട്ടി ലഭിച്ച പരാതി പോലീസിന് കൈമാറണമോയെന്ന് പാര്‍്ട്ടിയാണ് തീരുമാനിക്കുകയെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടാണ്. പാര്‍ട്ടിക്ക് പരാതി കൈകാര്യം ചെയ്യാന്‍ സംവിധാനങ്ങളും രീതികളുമുണ്ട്. അത്തരത്തില്‍ പാര്‍ട്ടി അത് കൈകാര്യ ചെയ്യും പരാതിക്കാരി തന്റെ പരാതി പൊതുജനമധ്യത്തില്‍ പറയുകയോ പൊതു ഇടങ്ങളില്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ കമ്മീഷന് സ്വമേധയാ കേസെടുക്കാനാകില്ലെന്നും ജോസഫൈന്‍ പറഞ്ഞു.