Connect with us

Kerala

ലോക്‌സഭാ സ്ഥാനാര്‍ഥിത്വം : അറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍

Published

|

Last Updated

ത്യശൂര്‍: തിരുവനന്തപുരത്ത് തന്നെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച ്തനിക്കറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍ . പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ നേരത്തെ നിശ്ചയിച്ചതാണ്. ഒരു ട്രസ്റ്റിനെക്കുറിച്ച് അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പ് മറ്റ് പ്രധാനമന്ത്രിമാരേയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അപ്പോഴും ഇത്തരത്തില്‍ പലതും കേട്ടിട്ടുണ്ടെന്നും താനിപ്പോള്‍ ജോലി ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Latest