Connect with us

National

വിദേശ രാജ്യങ്ങളില്‍നിന്നും ധനസമാഹരണം : മന്ത്രിമാരുടെ യാത്രാനുമതി പരിശോധനകള്‍ക്ക് ശേഷം മാത്രമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ . ഇക്കാര്യങ്ങള്‍ വിദേശ രാജ്യങ്ങളെ അറിയച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിന് പുറമെ പുനര്‍നിര്‍മാണത്തിനും വിദേശ സഹായം വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അതേ സമയം ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തനും വിദേശ സഹായം സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു.

ഇതിന് പുറമെ മന്ത്രിമാര്‍ സഹായധനം സ്വീകരിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ പോകുന്നത്ിന് അനുമതി നല്‍കുന്ന കാര്യവും നിയമം പരിശോധിച്ച ശേഷമെ ഉണ്ടാകുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ നിയമം അനുസരിച്ച് ചിലയിടങ്ങളില്‍നന്നും സംഭാവന പിരിക്കുവാന്‍ സാധിക്കില്ല. അത്തരം കാര്യങ്ങള്‍കൂടി പരിശോധിച്ച ശേഷമെ കേന്ദ്രം യാത്രാഅനുമതി നല്‍കുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ പോയി ധനസമാഹരണം നടത്താന്‍ പദ്ധതിയിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തന്റെ തീരുമാനം. അതേ സമയം വിദേശ സര്‍ക്കാര്‍ ഇതര സഹായങ്ങള്‍ക്ക് തടസമില്ലെന്ന കേന്ദ്ര നിലപാട് ധനസമാഹരണത്തിന് തടസമാകുന്നില്ലെന്നാണ് കരുതുന്നത്.