എംഎല്‍എ ഹോസ്റ്റലില്‍വെച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമം: ജീവന്‍ലാലിനെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു

Posted on: September 5, 2018 11:38 am | Last updated: September 5, 2018 at 12:57 pm
SHARE

ത്യശൂര്‍: എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഷന്‍ .ഡിവൈഎഫ്‌ഐ നേതാവ് ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി ആര്‍ എല്‍ ജീവന്‍ലാലിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. എന്നാല്‍  നടപടി ഔദ്യോഗികമായി പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല.

മെഡിക്കല്‍ എന്‍ട്രന്‍സിന് കോച്ചിങ്ങ് സെന്ററില്‍ ചേരാനെത്തിയ തന്നെ ജുലൈ 11ന് എംഎല്‍എ ഹോസ്റ്റലില്‍വെച്ച് ജീവന്‍ലാല്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. കോച്ചിങ് സെന്ററില്‍ സീറ്റ് തരപ്പെടുത്തിക്കൊടുത്ത ജീവന്‍ലാല്‍ ബാഗെടുക്കാന്‍ എംഎല്‍എ ഹോസ്റ്റലിലെത്തിയപ്പോഴാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു. താന്‍ പ്രതികരിച്ചപ്പോള്‍ കരഞ്ഞ് മാപ്പപേക്ഷിച്ചെന്നും പരാതിയില്‍ തുടര്‍ന്നു പറയുന്നു. അതേ സമയം പരാതിയില്‍ കാട്ടൂര്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.