Connect with us

Kerala

'മീശ' നോവല്‍ നിരോധിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: “മീശ” നോവല്‍ നിരോധിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. എസ് ഹരീഷിന്റെ ഈ നോവലിലെ വിവാദ ഭാഗം സ്ത്രീകളേയും വിശ്വാസത്തേയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല. കലാസ്യഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗമെടുത്തല്ല വിലയിരുത്തേണ്ടതെന്നും പുസ്തകത്തിലെ മുഴുവന്‍ ആശയങ്ങളേയും പരിഗണിച്ചാവണമതെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. മാത്യഭൂമി ആഴ്്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. തുടര്‍ന്നാണ് ഡിസി ബുക്‌സ് ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചത്.