ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാര്‍ ഇടപെടില്ല: മന്ത്രി ഇപി ജയരാജന്‍

Posted on: September 5, 2018 10:36 am | Last updated: September 5, 2018 at 12:28 pm
SHARE

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ. പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. സര്‍ക്കാറിന്റെ മുന്നില്‍ ഇതുവരെ പീഡന പരാതിയെത്തിയിട്ടില്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചിലവിലുള്ള ആഘോഷങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കില്ലെന്നും ഇപി പറഞ്ഞു.