Connect with us

National

തമിഴ് പുതുമുഖ നടന്റെ ഭാര്യ ആത്മഹത്യ ചെയ്തനിലയില്‍

Published

|

Last Updated

ചെന്നൈ: തമിഴ് പുതുമുഖ നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മ്യജയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദാമ്പത്യ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയുന്നത്.

സംഭവ ദിവസം കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ ഭാര്യയുമായി തര്‍ക്കമുണ്ടായതായി നടന്‍ പോലീസിനോട് പറഞ്ഞു. വഴക്കിനെത്തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച സ്മ്യജ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് പോലീസിലറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.