Connect with us

National

യുപിയില്‍ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു; 10 പേര്‍ക്ക് പരുക്ക്

Published

|

Last Updated

അലിഗഡ്: ഉത്തര്‍പ്രദേശില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. അലിഗഡില്‍നിന്നും ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

അലിഗഡില്‍ മദ്രാക് പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ആശുപത്രി അധിക്യതരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. മരിച്ചവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.