ട്രാക്കില്‍ അറ്റകുറ്റപ്പണി; 12 പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി

Posted on: September 4, 2018 11:44 pm | Last updated: September 4, 2018 at 11:44 pm
SHARE

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കും വേണ്ടത്ര ലോക്കോ പൈലറ്റുമാരില്ലാത്തതും കാരണം ചില പാസഞ്ചര്‍ ട്രയിനുകള്‍ ഭാഗീകമായും ചില പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍, പുനലൂര്‍- കൊല്ലം പാസഞ്ചര്‍, കോട്ടയം വഴിയുളള എറണാകുളം- കായംകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂര്‍ണമായും ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനുമിടക്കു ഭാഗീകമായും തൃശൂര്‍ -കോഴിക്കോട് പാസഞ്ചര്‍ തൃശൂരിനും ഷൊര്‍ണൂരിനും ഇടയ്ക്ക് ഭാഗീകമായും റദ്ദാക്കി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാല് ട്രെയിനുകള്‍ ഭാഗീകമായുമാണ് റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here