15 വര്‍ഷത്തിനുള്ളില്‍ 100 വിമാനത്താവളങ്ങള്‍ നിര്‍മിക്കും: കേന്ദ്ര മന്ത്രി സുരേഷ് പ്രഭു

Posted on: September 4, 2018 11:23 pm | Last updated: September 4, 2018 at 11:23 pm
SHARE

ന്യൂഡല്‍ഹി: അടുത്ത 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നൂറ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഇതിനായി 4.28 ലക്ഷം കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ അന്താരാഷ്ട്ര വ്യോമയാന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുക. ഇന്ത്യന്‍ വ്യോമയാന രംഗം ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here